Latest NewsKeralaNews

ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു: ഭാര്യയെ അറസ്റ്റ് ചെയ്ത് പോലീസ്

പാലക്കാട്: ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന ഭാര്യ അറസ്റ്റിൽ. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം. പ്രഭാകരൻ നായർ എന്നയാളാണ് കൊല്ലപ്പെട്ടത്. ശാന്തകുമാരിയെയാണ് അറസ്റ്റ് ചെയ്തത്.

Read Also: സൗജന്യമായി മീന്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ ഭിന്ന ശേഷിക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി പിടിയില്‍

കൊലപാതകത്തിന് ശേഷം ശാന്തകുമാരി കിണറിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു. വിവരം അറിഞ്ഞ നാട്ടുകാർ അഗ്നിശമന സേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

പിന്നീടാണ് പ്രഭാകരൻ നായരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭാകരൻ നായരുടെ പോസ്റ്റ്‌മോർട്ടത്തിൽ മരണത്തിൽ സംശയം തോന്നി. പിന്നീട് ശാന്തകുമാരിയെ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Read Also: ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ സോണിയയും രാഹുലും മറുപടി പറയണം: ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button