Latest NewsKeralaNews

കേരളത്തിലായതിനാല്‍ അറിഞ്ഞു, മറ്റിടങ്ങളിലേത് പുറംലോകമറിയുന്നില്ല: ആലുവ പീഡനത്തില്‍ പ്രതികരിച്ച് കെ.കെ ശൈലജ

കൊച്ചി : ആലുവയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അതിദാരുണ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ കെ ശൈലജ. ‘കേരളത്തില്‍ ആയതുകൊണ്ടാണ് പീഡന വിവരം അറിയുന്നതും നടപടിയെടുക്കുന്നതും. മറ്റു സ്ഥലങ്ങളില്‍ നടക്കുന്ന ക്രൂരകൃത്യങ്ങളൊന്നും പുറംലോകം അറിയുന്നത് പോലുമില്ല. കേരളത്തിലേക്ക് മയക്കുമരുന്നിന്റെ പ്രവാഹമാണ്. അതിന് തടയിടേണ്ടത് അത്യാവശ്യമാണ്. ആലുവയില്‍ കുഞ്ഞിനോട് ക്രൂരതകാണിച്ച പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യും, ശൈലജ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 2.30 തോടെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകള്‍ക്കിടയില്‍ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും, നിര്‍ണായക തെളിവാകുന്ന ദൃശ്യങ്ങളും പുറത്തു വന്നു. പ്രദേശത്തുള്ള പല വീടുകളുടെയും മുന്നില്‍ പ്രതിയെത്തിയിരുന്നുവെന്നാണ് ദൃശ്യങ്ങളിലുള്ളത്. പ്രതി ആരാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആളെ പിടികൂടാനായി തിരച്ചില്‍ തുടരുകയാണെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button