Latest NewsIndiaNews

സനാതന ധര്‍മ്മത്തെ പ്രോത്സാഹിപ്പിക്കാന്‍ നടപടികളുമായി തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ്

തിരുപ്പതി: സനാതന ധര്‍മ്മത്തെ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡിന്റെ തീരുമാനം. സംസ്ഥാനത്തെ എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 20 പേജുള്ള ഭഗവദ്ഗീത വിതരണം ചെയ്ത് ആത്മീയത വര്‍ധിപ്പിക്കുന്നതിനും തിരുപ്പതി നഗരത്തില്‍ 600 കോടി രൂപയുടെ രണ്ട് തീര്‍ത്ഥാടന സൗകര്യ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്. പുതുതായി രൂപീകരിച്ച ബോര്‍ഡിന്റെ ആദ്യ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.

ഒരു കോടി തവണ ഗോവിന്ദ നാമം എഴുതുന്ന 25 വയസോ അതില്‍ താഴെയോ പ്രായമുള്ള യുവാക്കള്‍ക്ക് കുടുംബത്തോടൊപ്പം വിഐപി ദര്‍ശനം നല്‍കുമെന്ന് ബോര്‍ഡ് പ്രഖ്യാപിച്ചു. 10,01,116 തവണ ‘ഗോവിന്ദ നാമാവലി’ എഴുതുന്ന യുവാക്കള്‍ക്ക് ഒറ്റത്തവണ ദര്‍ശന സൗകര്യം ഏര്‍പ്പെടുത്താന്‍ ശ്രീവരി ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്.

ക്രെഡിറ്റ് കാർഡ് ദീർഘകാലം ഉപയോഗിക്കാതിരുന്നാൽ എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തെ ടിടിഡി ചെയര്‍മാന്‍ ഭൂമന കരുണാകര്‍ റെഡ്ഡി അപലപിച്ചു. ‘സനാതന ധര്‍മ്മം ഒരു മതമല്ല. അതൊരു ജീവിതരീതിയാണ്. ഇതറിയാതെ ജാതി പറഞ്ഞ് സനാതന ധര്‍മ്മത്തെ വിമര്‍ശിക്കുന്നത് സമൂഹത്തില്‍ അശാന്തി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് വിമര്‍ശകര്‍ക്ക് നല്ലതല്ല’, ഭൂമന കരുണാകര്‍ റെഡ്ഡി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button