Latest NewsNewsMobile PhoneTechnology

5ജി ശ്രേണി വിപുലീകരിക്കാൻ നോക്കിയ, പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് പതിപ്പിലാണ് ഈ സ്മാർട്ട്ഫോൺ എത്താൻ സാധ്യത

ഇന്ത്യൻ വിപണിയിൽ 5ജി ഹാൻഡ്സെറ്റുകളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയ. കമ്പനിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ നോക്കിയ ജി42 5ജി സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ 11-നാണ് നോക്കിയ ജി42 5ജി വിപണിയിൽ എത്തുക. ഈ സ്മാർട്ട്ഫോണുകളുടെ കൃത്യമായ വില വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ലെങ്കിലും, മിഡ് റേഞ്ച് സെഗ്മെന്റിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷ.

6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് പതിപ്പിലാണ് ഈ സ്മാർട്ട്ഫോൺ എത്താൻ സാധ്യത. പ്രധാനമായും പർപ്പിൾ, ഗ്രേ കളറുകളിൽ എത്തിയേക്കുമെന്ന സൂചനകൾ നോക്കിയ നൽകിയിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ഈ ഹാൻഡ്സെറ്റ് യൂറോപ്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഈ പതിപ്പിന് 199 യൂറോയായിരുന്നു വില. ഇതിന് പിന്നാലെയാണ് ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തിക്കുന്നത്. 8 ജിബി റാം വേരിയന്റിന് 20,800 രൂപ പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ, സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമല്ല.

Also Read: ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച സംഭവം: ചോദ്യംചെയ്യിലിനോട് സഹകരിക്കാതെ പ്രതി, ഇന്ന് കോടതിയിൽ ഹാജരാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button