Latest NewsNewsIndia

ജി 20 ഉച്ചകോടി: പേരുമാറ്റ വിവാദങ്ങൾക്കിടയിൽ ശ്രദ്ധനേടി പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നിലെ ‘ഭാരത്’ നെയിംപ്ലേറ്റ്

ഡൽഹി: രാജ്യത്തിൻറെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ ശ്രദ്ധനേടി ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നിലെ ‘ഭാരത്’ നെയിംപ്ലേറ്റ്. ജി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലെ നെയിം കാർഡിൽ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.

ഉച്ചകോടിയിൽ ‘ഭാരത്’ എന്ന നെയിംപ്ലേറ്റിനു മുന്നിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധനേടുന്നുണ്ട്. മൊറോക്കോ ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി ജി20 ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. മൊറോക്കോയിലെ ഹൈ അറ്റ്ലസ് പര്‍വതനിരകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ 296 പേര്‍ കൊല്ലപ്പെടുകയും നിരവധി നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button