Latest NewsNewsTechnology

വ്യാജ വെബ്സൈറ്റുകൾ തിരിച്ചറിയാം, അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ഇക്കാര്യം നിർബന്ധമായും ശ്രദ്ധിക്കൂ

വെബ്സൈറ്റുകൾ ഓപ്പൺ ചെയ്യുമ്പോൾ വ്യാകരണ പിശകുകളോ, അപൂർണ്ണമായ വാക്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ ഓപ്പൺ ചെയ്യാൻ പാടില്ല

ഡിജിറ്റൽ യുഗം അതിവേഗം വളർന്നതോടെ തട്ടിപ്പുകളുടെ എണ്ണവും അനുപാതികമായി ഉയർന്നിട്ടുണ്ട്. അവയിൽ പ്രധാനമാണ് വ്യാജ വെബ്സൈറ്റുകൾ മുഖാന്തരമുള്ള തട്ടിപ്പ്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾക്ക് രൂപം നൽകുന്നത്. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒറിജിനലാണെന്ന് തോന്നുമെങ്കിലും, കബളിപ്പിക്കപ്പെട്ടാൽ മാത്രമാണ് വെബ്സൈറ്റുകൾ വ്യാജനാണെന്ന് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. അതിനാൽ, വെബ്സൈറ്റുകൾ ഓപ്പൺ ചെയ്യുന്നതിന് മുൻപ് തന്നെ വ്യാജവും വഞ്ചനാപരവുമായ വെബ്സൈറ്റ് എങ്ങനെ കണ്ടെത്തണമെന്ന് അറിയേണ്ടത് അനിവാര്യമാണ്. ഒരു യുആർഎല്ലിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.

അഡ്രസ് ബാർ പരിശോധിച്ച് ഉറപ്പിക്കുക

ഒരു ബ്രൗസറിന്റെ ഏറ്റവും മുകളിലായി തെളിയുന്നതാണ് അഡ്രസ് ബാർ. ഇവ http അല്ലെങ്കിൽ https എന്നിങ്ങനെയാണ് ആരംഭിക്കുന്നത്. ഇവയിൽ https കൂടുതൽ സുരക്ഷ ഉള്ളതാണ്. കൂടാതെ, സന്ദർശിക്കേണ്ട യുആർഎല്ലിൽ അക്ഷരത്തെറ്റ് ഉണ്ടോയെന്നും പരിശോധിക്കണം. തട്ടിപ്പുകാർ പലപ്പോഴും ഒരക്ഷരങ്ങൾ മാറ്റിയാണ് വ്യാജ വെബ്സൈറ്റുകൾ നിർമ്മിക്കുന്നത്.

വെബ്സൈറ്റിന്റെ ഭാഷ

വെബ്സൈറ്റുകൾ ഓപ്പൺ ചെയ്യുമ്പോൾ വ്യാകരണ പിശകുകളോ, അപൂർണ്ണമായ വാക്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ ഓപ്പൺ ചെയ്യാൻ പാടില്ല. അപൂർണ്ണമായ വെബ്സൈറ്റുകൾ തട്ടിപ്പിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

വെബ്സൈറ്റിലെ പോപ്പ് അപ്പുകളും പരസ്യങ്ങളും പരിശോധിക്കുക

വെബ് പേജുകളിൽ സാധാരണയിൽ കവിഞ്ഞ് പോപ്പ് അപ്പ്, പരസ്യങ്ങൾ എന്നിവ കാണുകയാണെങ്കിൽ ജാഗ്രത പാലിക്കേണ്ടതാണ്. പരസ്യങ്ങളിൽ ആകൃഷ്ടരാകുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരം നീക്കം. ഇങ്ങനെയുള്ള പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്നത് മറ്റൊരു സൈബർ തട്ടിപ്പിലേക്ക് നയിച്ചേക്കും.

വെബ്സൈറ്റുകൾക്ക് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉണ്ടോയെന്ന് പരിശോധിക്കുക

ആധികാരികതയുള്ള വെബ്സൈറ്റുകൾ ഭൂരിഭാഗവും തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി കണക്ട് ചെയ്യാനുള്ള അവസരം വെബ്സൈറ്റിൽ ഒരുക്കാറുണ്ട്. അതിനാൽ, വെബ്സൈറ്റിന് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണ്. അവ ഉണ്ടെങ്കിൽ, ഫോളോ ചെയ്യുന്നവരെ പരിശോധിച്ച് ഉള്ളടക്കത്തിലൂടെ കടന്നുപോവുകയും, പോസ്റ്റുകളുടെ കമന്റ് സെക്ഷൻ വായിക്കേണ്ടതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button