Latest NewsNewsMobile PhoneTechnology

ഇൻഫിനിക്സ് ഹോട്ട് 20എസ് ഈ മാസം വിപണിയിൽ എത്തും, അറിയാം പ്രധാന സവിശേഷതകൾ

6.78 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ഹാൻഡ്സെറ്റുമായി എത്തുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ്. ബജറ്റ് സെഗ്മെന്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇൻഫിനിക്സ് ഹോട്ട് 20എസ് ഹാൻഡ്സെറ്റാണ് ഈ മാസം വിപണിയിൽ എത്തുക. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ 19-നാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. വ്യത്യസ്ഥമായ ഡിസൈനിലും, മികച്ച ഫീച്ചറിലും എത്തുന്ന ഈ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

6.78 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2460 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. മീഡിയടെക് എംടി6781 ഹീലിയോ ജി96 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിൽ എത്തുന്ന ഇൻഫിനിക്സ് ഹോട്ട് 20എസ് സ്മാർട്ട്ഫോണുകൾക്ക് 12,990 രൂപ വില പ്രതീക്ഷിക്കാവുന്നതാണ്.

Also Read: ‘പോളിംഗ് ബൂത്ത് വരെ ‘അപ്പ’ ഫാക്ടർ, ഇപ്പോൾ സർക്കാർ ഫാക്റ്ററും : പറയുന്നത് ഒട്ടും യുക്തിസഹജമല്ല’ – എ. എ റഹീം

shortlink

Related Articles

Post Your Comments

Related Articles


Back to top button