Latest NewsNewsBusiness

കരുതൽ ധന അനുപാതം നിർത്തലാക്കാനൊരുങ്ങി റിസർവ് ബാങ്ക്, കാരണം ഇത്

ഒരു ലക്ഷം കോടി രൂപയിൽ കൂടുതലാണ് ഐസിആർആറിന്റെ മൊത്തം അനുപാതം

രാജ്യത്ത് കരുതൽ ധന അനുപാതം (ഇൻക്രിമെന്റൽ ക്യാഷ് റിസർവ് റേഷ്യോ-ഐസിആർആർ) നിർത്തലാക്കാൻ തീരുമാനിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഘട്ടം ഘട്ടമായാണ് ഐസിആർആർ നിർത്തലാക്കുക. നിലവിൽ, ബാങ്കുകളിൽ 2000 രൂപയുടെ നോട്ടുകളിൽ ഭൂരിഭാഗവും തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ, പണലഭ്യത ഗണ്യമായാണ് ഉയർന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് അധിക കരുതൽ ധന അനുപാതം ഏർപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് റിസർവ് ബാങ്ക് എത്തിയത്. റിസർവ് ബാങ്കിന്റെ അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ധനനയ അവലോകന യോഗത്തിൽ ഏർപ്പെടുത്തിയ ഐസിആർആറിന്റെ 25 ശതമാനം സെപ്റ്റംബർ 9-നും മറ്റൊരു 25 ശതമാനം സെപ്റ്റംബർ 23-നും റിലീസ് ചെയ്യുന്നതാണ്. ബാക്കി 50 ശതമാനം ഐസിആർആർ ഒക്ടോബർ 7-നാണ് റിലീസ് ചെയ്യുക. എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളും കഴിഞ്ഞ ഓഗസ്റ്റ് 12 മുതൽ 10 ശതമാനം ഐസിആർആർ നിലനിർത്തണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ധനനയ പ്രസ്താവനയിൽ പ്രഖ്യാപിച്ചിരുന്നു. റിസർവ് ബാങ്കിന്റെ വിലയിരുത്തൽ അനുസരിച്ച്, ഒരു ലക്ഷം കോടി രൂപയിൽ കൂടുതലാണ് ഐസിആർആറിന്റെ മൊത്തം അനുപാതം. റിസർവ് ബാങ്കിന്റെ ഈ തീരുമാനം ബാങ്കിംഗ് ഓഹരികൾക്ക് ഉണർവ് പകർന്നിട്ടുണ്ട്.

Also Read: സംസ്ഥാനത്ത്  പരക്കെ മഴ സാധ്യത: 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button