Latest NewsNewsIndia

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു: രണ്ട് പേര്‍ അറസ്റ്റില്‍

രാജസ്ഥാന്‍: രാജസ്ഥാനില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി നഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ആണ് സംഭവം. ബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ മർദിക്കുകയും, നഗ്നയാക്കി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അത്താഴം കഴിഞ്ഞ് നടക്കാൻ ഇറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മൂന്ന് പേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. ഗ്രാമവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തി ജീപ്പിന്റെ സീറ്റ് കവർ കൊണ്ട് പെൺകുട്ടിയെ പൊതിഞ്ഞ് ആണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടിക്ക് ഒരു വനിതാ കോൺസ്റ്റബിളിന്റെ വസ്ത്രമാണ് ധരിക്കാൻ നൽകിയത്. താൻ സഹായം ആവശ്യപ്പെട്ടപ്പോൾ ഭ്രാന്തിയെന്ന് കരുതി ആളുകൾ മുഖം തിരിച്ചതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button