Latest NewsNewsIndia

റോഡുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ഗ്യാരന്റി വേണം , അതിനു മുൻപ് തകര്‍ന്നാല്‍ കരാറുകാര്‍ക്കെതിരെ നടപടി: യോഗി ആദിത്യനാഥ്

സംസ്ഥാനത്ത് ഏകദേശം 4 ലക്ഷം കിലോമീറ്റര്‍ റോഡുകളുണ്ട്

ലക്നൗ : നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ഗ്യാരന്റി വേണമെന്നും അതിനു മുൻപ് തകര്‍ന്നാല്‍ കരാറുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

read also:റൈഡർമാരുടെ ഇഷ്ട ലിസ്റ്റിലേക്ക് പുതിയൊരു സ്കൂട്ടർ കൂടി എത്തുന്നു, ഹോണ്ട സിബി300 എഫ് വിപണിയിൽ അവതരിപ്പിച്ചു

ദീപാവലിക്ക് മുമ്പ് റോഡുകള്‍ കുഴിരഹിതമാക്കണമെന്ന് വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. ഭാവിയില്‍ പല ജില്ലകളിലും തുടര്‍ച്ചയായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് നവംബറിലെ ദീപാവലിക്ക് മുമ്പ് റോഡുകളെ കുഴികള്‍ നികത്തണം.

സംസ്ഥാനത്ത് ഏകദേശം 4 ലക്ഷം കിലോമീറ്റര്‍ റോഡുകളുണ്ട്. ഒരു ക്രിമിനലും മാഫിയയും അവരുടെ ബന്ധുക്കളും കരാറുകളുടെ അടുത്തേക്ക് വരരുതെന്നും കരാറുകള്‍ ഒരു കാരണവശാലും അവരിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button