KeralaLatest News

ബിജെപിക്കെതിരെയുള്ള സിപിഐ ജാഥ സിപിഎം തടഞ്ഞു: സിപിഐക്ക് ഇപ്പോഴും വഴിനടക്കാൻ സിപിഎമ്മിന്റെ അനുവാദം വേണോ എന്ന് ചോദ്യം

തളിപ്പറമ്പ്: ബിജെപിക്കെതിരെ സിപിഐ നടത്തിയ ജാഥ സിപിഎം പ്രവർത്തകർ ത‌ടഞ്ഞു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കണിക്കുന്നിലാണ് സംഭവം. രണ്ടു പാർട്ടികളുടെയും നേതാക്കൾ ഇടപെട്ടാണ് സംഘർഷാവസ്ഥക്ക് അയവുവരുത്തിയത്.

‘ബി.ജെ.പി.യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’വെന്ന മുദ്രാവാക്യമുയർത്തി ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു ജാഥ. സ്ത്രീകളുൾപ്പെടെയുള്ളവർ എത്തിയാണ് ജാഥാംഗങ്ങൾക്കെതിരെ ബഹളമുണ്ടാക്കിയത്. സി.പി.ഐ. പ്രവർത്തകർ തിരിച്ചും പ്രതികരിച്ചതോടെ ഉന്തുംതള്ളുമായി.

സി.പി.ഐക്ക് പ്രാതിനിധ്യമില്ലാത്ത കണിക്കുന്നിൽ പ്രസംഗിക്കേണ്ടെന്ന് പറഞ്ഞാണ് ജാഥ തടഞ്ഞതെന്ന് നേതാക്കൾ ആരോപിച്ചു. സി.പി.എം. വിട്ട് സി.പി.ഐയിൽ ചേർന്ന നഗരസഭാ മുൻ വൈസ് ചെയർമാൻ കോമത്ത് മുരളീധരനു നേരേയായിരുന്നു എതിർപ്പ്.

ഒരുവർഷംമുൻപ് കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ ഒരുസംഘം സി.പി.എം പ്രവർത്തകർ കീഴാറ്റൂർ-മാന്ധംകുണ്ട് പ്രദേശത്തുനിന്ന് സി.പി.ഐയിൽ ചേർന്നിരുന്നു. പിന്നീട് സി.പി.ഐക്ക് ഈ ഭാഗത്ത് സ്വാധീനം വർധിച്ചു. പുതുതായി ബ്രാഞ്ച്‌ കമ്മിറ്റികളുണ്ടാക്കുകയും ലോക്കൽ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button