KeralaLatest NewsNews

നിപ വൈറസ്: കൺട്രോൾ റൂം സജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സംശയിച്ചപ്പോൾ തന്നെ കോഴിക്കോട്ട് നിപ കൺട്രോൾ സെൽ ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോണ്ടാക്ട് ട്രെയ്സിംഗും സർവയലൻസ് പ്രവർത്തനങ്ങളും ഇന്നലെ തന്നെ ആരംഭിച്ചുവെന്ന് മന്ത്രി പറഞ്ഞു.

Read Also: 50,000 രൂപയിലേറെ വ്യത്യാസം; ഐഫോണ്‍ 15 ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് ഈ രാജ്യത്താണ് – വിശദവിവരം

കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കോണ്ടാക്ട് ട്രെയ്സിംഗ്, ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങൾ, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്മെന്റ്, കൗൺസിലിംഗ്, മീഡിയ എന്നിവയുടെ ഏകോപനം കൺട്രോൾ സെല്ലിൽ സജ്ജമാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് സംശയദൂരീകരണത്തിനായി 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു.

Read Also: നടി ഗൗതമിക്കും മകള്‍ക്കും വധഭീഷണി, കോടികളുടെ സ്വത്തുക്കള്‍ പ്രമുഖ ബില്‍ഡര്‍ തട്ടിയെടുത്തതായി പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button