KeralaLatest NewsNews

75കാരനെ പലക കൊണ്ട് അടിച്ചുവീഴ്ത്തി, അഞ്ചരപ്പവന്റെ മാലയും മൊബൈലും കവര്‍ന്നു

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപം എഴുപത്തിയഞ്ചുകാരന് നേരെ ക്രൂരമായ ആക്രമണം. ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസിനെയാണ് രണ്ടുപേര്‍ ചേര്‍ന്ന് പലക കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. വൃദ്ധനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം രണ്ടംഗസംഘം അഞ്ചരപ്പന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ജോസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also; നിപ, പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്

തന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും സംഘം തട്ടിയെടുത്തതായി ജോസ് പൊലീസിന് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. അക്രമികള്‍ ഉടന്‍ വലയിലാകുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button