Latest NewsNewsTechnology

മെഗാ ഓഫർ! കിടിലം ഡിസ്കൗണ്ടിൽ നോക്കിയ എക്സ്30, ഇന്ന് തന്നെ വാങ്ങൂ

നോക്കിയ എക്സ്30 5ജി ലോഞ്ച് ചെയ്ത സമയത്ത് ഈ ഹാൻഡ്സെറ്റുകളുടെ വില 48,999 രൂപയായിരുന്നു

ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് നോക്കിയ. വർഷങ്ങൾക്കു മുൻപ് ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചാണ് വിപണിയിൽ ആധിപത്യം നേടിയതെങ്കിലും, ഇന്ന് സ്മാർട്ട്ഫോൺ വിപണിയിൽ ഒട്ടനവധി ആരാധകരാണ് നോക്കിയയ്ക്ക് ഉള്ളത്. ആറ് മാസം മുൻപ് മിഡ് റേഞ്ച് സെഗ്മെന്റിൽ നോക്കിയ അവതരിപ്പിച്ച ഹാൻഡ്സെറ്റാണ് നോക്കിയ എക്സ്30 5ജി. ക്യാമറകളിലടക്കം വ്യത്യസ്ഥത പുലർത്തിയ ഈ ഹാൻഡ്സെറ്റിന് ഇപ്പോൾ ഗംഭീര കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ സെയിലിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

നോക്കിയ എക്സ്30 5ജി ലോഞ്ച് ചെയ്ത സമയത്ത് ഈ ഹാൻഡ്സെറ്റുകളുടെ വില 48,999 രൂപയായിരുന്നു. എന്നാൽ, ഇത്തവണ 12,000 രൂപയുടെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിനാണ് ഈ കിഴിവ് ലഭിക്കുകയുള്ളൂ. ഇതോടെ, ഈ വേരിയന്റ് വെറും 36,999 രൂപയ്ക്ക് വാങ്ങാനാകും. കൂടാതെ, ഈ ഹാൻഡ്സെറ്റിന് നോക്കിയ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം നോക്കിയ എക്സ്30 5ജി വാങ്ങാവുന്നതാണ്. ക്ലൗഡി ബ്ലൂ, ഐസ് വൈറ്റ് എന്നീ നിറങ്ങളിലാണ് ഇവ ലഭ്യമാകുക.

Also Read: മൃഗസ്നേഹികൾ ഒന്നിക്കുന്നു! ‘അവനെ ഞങ്ങൾക്ക് തിരികെ വേണം’: പ്രതിഷേധവുമായി രേവത് ബാബു., ഉദ്ഘാടനം വാവ സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button