Latest NewsNewsBusiness

ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഇനി എളുപ്പത്തിൽ അടയ്ക്കാം, പുതിയ സംവിധാനവുമായി ഫെഡറൽ ബാങ്ക്

ഉപഭോക്താക്കൾക്ക് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം മുഖാന്തരമാണ് ക്രെഡിറ്റ് കാർഡ് ബില്ലുകൾ എളുപ്പത്തിൽ അടയ്ക്കാൻ സാധിക്കുക

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന സ്വകാര്യ മേഖലാ ബാങ്കാണ് ഫെഡറൽ ബാങ്ക്. ഇത്തവണ ക്രെഡിറ്റ് കാർഡ് ബില്ലുകൾ വളരെ ലളിതമായി അടയ്ക്കാവുന്ന സംവിധാനമാണ് ഫെഡറൽ ബാങ്ക് വികസിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം മുഖാന്തരമാണ് ക്രെഡിറ്റ് കാർഡ് ബില്ലുകൾ എളുപ്പത്തിൽ അടയ്ക്കാൻ സാധിക്കുക. കൂടുതൽ സൗകര്യപ്രദമായ ഡിജിറ്റൽ സേവനങ്ങൾ ഇടപാടുകാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കിന്റെ പുതിയ നീക്കം. ഈ സേവനം വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ മൂന്നാമത്തെ ബാങ്കാണ് ഫെഡറൽ ബാങ്ക്.

ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് നെറ്റ് ബാങ്കിംഗ്, യുപിഐ ഡെബിറ്റ് കാർഡ് സൗകര്യം എന്നിവ ഉപയോഗിച്ച് ബിൽ പേയ്മെന്റുകൾ നടത്താൻ കഴിയുന്നതാണ്. ഇതിനോടൊപ്പം ഫെഡറൽ ബാങ്കിന്റെ ഫെഡ് മൊബൈൽ, ഫെഡ് നെറ്റ് ആപ്പുകൾ, മറ്റു യുപിഐ ആപ്പുകൾ മുഖേനയും ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാൻ സാധിക്കും. ഉപഭോക്താക്കൾക്ക് ഭാരത് ബിൽ പേയ്മെന്റ് ആപ്ലിക്കേഷനിലെ ഡെസിഗ്നേറ്റഡ് ബില്ലറായി ‘ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ്’ തിരഞ്ഞെടുത്ത് ക്രെഡിറ്റ് കാർഡ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകി പുതിയ സേവനം ഉപയോഗിക്കാവുന്നതാണ്. ഇതിൽ ക്രെഡിറ്റ് കാർഡ് ബിൽ വിവരങ്ങൾ, അടയ്ക്കേണ്ട തുക, ബിൽ തീയതി, അവസാന തീയതി തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ, ഓട്ടോപേ സൗകര്യവും ഉണ്ട്.

Also Read: നിപ: കേന്ദ്രസംഘം ഇന്ന് ബാധിത മേഖലകൾ സന്ദർശിക്കും: 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button