KeralaLatest NewsNews

നിപ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട്

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട്. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായായിരിക്കും ക്ലാസുകൾ നടക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. നിപ്പ മുൻകരുതലുകളുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ തീരുമാനിച്ചത്.

Read Also: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി: ഷിയാസ് കരീമിനെതിരെ പൊലീസ് കേസെടുത്തു

വിദ്യാർത്ഥികൾ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ പാടില്ലെന്നാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്ന നിർദ്ദേശം. സ്‌കൂളുകളിലും, കോളേജുകളിലും (പ്രൊഫഷണൽ കോളേജുകൾക്കുൾപ്പെടെ) ഓൺലൈൻ ക്ലാസുകൾക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Read Also: നിപ ബാധിച്ച് മരിച്ചയാളുടെ വീട്ടില്‍ താമസിച്ച ബന്ധുക്കളായ ദമ്പതികള്‍ ക്വാറന്റീന്‍ ലംഘിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button