Latest NewsNewsTechnology

ഒരു മാസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഓഫറുകൾ, ഉപഭോക്താക്കളെ ആകർഷിക്കാൻ കിടിലം പ്ലാനുമായി വിഐ

വളരെ തുച്ഛമായ തുകയ്ക്ക്, മികച്ച ആനുകൂല്യങ്ങളോടെ വിഐ അവതരിപ്പിച്ച പ്ലാനാണ് 296 രൂപയുടേത്

ഉപഭോക്താക്കളെ ആകർഷിക്കാൻ നിരവധി തരത്തിലുള്ള പ്ലാനുകൾ പുറത്തിറക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ- ഐഡിയ. അതിനാൽ, ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള റീചാർജ് പ്ലാനുകളാണ് പലപ്പോഴും വിഐ അവതരിപ്പിക്കാറുളളത്. ഇത്തവണ 30 ദിവസം നീണ്ടുനിൽക്കുന്ന വാലിഡിറ്റിയിൽ ആകർഷകമായ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പ്ലാനാണ് വിഐ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

വളരെ തുച്ഛമായ തുകയ്ക്ക്, മികച്ച ആനുകൂല്യങ്ങളോടെ വിഐ അവതരിപ്പിച്ച പ്ലാനാണ് 296 രൂപയുടേത്. ഈ പ്ലാനിന് കീഴിൽ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിംഗ് സൗകര്യം ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസുകളാണ് ലഭിക്കുക. 30 ദിവസത്തേക്ക് 25 ജിബി ഡാറ്റ ലഭിക്കുന്നതാണ്. എന്റർടൈൻമെന്റ് ഇഷ്ടപ്പെടുന്നവർക്കായി വിഐ മൂവീസ്, ടിവി ക്ലാസിക് എന്നിവയിലേക്കുള്ള സൗജന്യ ആക്സസ് ഒരുക്കിയിട്ടുണ്ട്.

Also Read: സൈബർ ആക്രമണം: പോലീസിൽ പരാതി നൽകി മറിയ ഉമ്മൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button