Latest NewsNewsCrime

കോച്ചിങ് സെന്ററിലേക്ക് പോയ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തു: 19കാരനും സുഹൃത്തും അറസ്റ്റിൽ

ജയ്പൂർ: കോച്ചിങ് സെന്ററിലേക്ക് പോയ പതിനാലുകാരിയെ സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത സംഭവത്തിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ നടന്ന സംഭവത്തിൽ വിക്രം (19), സുഹൃത്ത് ചന്ദ്രപ്രകാശ് (21) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് കൂട്ടുകാരെ പുറത്ത് കാവലിരുത്തിയായിരുന്നു ബലാത്സം​ഗം. പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ മുൻ വിദ്യാർത്ഥിയാണ് വിക്രം.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കോച്ചിങ് സെന്ററിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ വിക്രം ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും രണ്ട് സുഹൃത്തുക്കളെ ഗേറ്റിന് മുന്നിൽ കാവലിരുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

‘രഞ്ജിത്തിന്റെ സിനിമ മുത്തുച്ചിപ്പി പോലെ’: അത്രയും മോശപ്പെട്ടവനല്ല താനെന്ന് വിനായകന്‍

താൻ കോച്ചിങ് സെന്ററിലേക്ക് പോകുമ്പോൾ സുഹൃത്ത് ചന്ദ്രപ്രകാശിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന വിക്രം, വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ കോച്ചിങ് സെന്ററിൽ ആക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റുകയും രാംനഗറിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

അവിടെ വച്ച് ബലാത്സംഗം ചെയ്ത പ്രതി, സംഭവം മറ്റാരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി വ്യക്തമാക്കി. തനിക്ക് അറിയാത്ത മറ്റൊരു സുഹൃത്തും വാതിലിനു പുറത്ത് കാവൽ നിന്നിരുന്നതായി പെൺകുട്ടി പൊലീസ് നൽകിയ മൊഴിയിൽ പറയുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികൾക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നാം പ്രതിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button