Latest NewsNewsInternational

തിലോപ്പിയ കഴിച്ചു: യുവതിയ്ക്ക് കൈകാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു

സാൻഹോസെ: തിലോപ്പിയ മീൻ കഴിച്ച യുവതിയ്ക്ക് കൈകാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു. കാലിഫോർണിയയിലാണ് സംഭവം. ബാക്ടീരിയ അണുബാധയാണ് യുവതിയുടെ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. യുവതി മീൻ വേണ്ടത്ര വേവിക്കാതെയാണ് കഴിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു.

Read Also: 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ, സൗജന്യ ബസ് യാത്ര: തെലങ്കാന പിടിക്കാൻ 13 വാഗ്ദാനങ്ങളുമായി കോൺഗ്രസ്

മാസങ്ങൾക്ക് മുമ്പായിരുന്നു യുവതി തിലോപ്പിയ മീൻ കഴിച്ചത്. തുടർന്ന് ഇവർ അവശനിലയിലായി. നാളുകളോളം ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഇവരെ വ്യാഴാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.

അസംസ്‌കൃത സമുദ്രവിഭവങ്ങളിലും കടലിലും സാധാരണയായി കണ്ടുവരുന്ന അപകടകാരിയായ ബാക്ടീരിയ വിബ്രിയോ വൾനിഫിക്കസാണ് യുവതിയുടെ ശരീരത്തിലേക്ക് പ്രവേശിച്ചത്. ഇത്തരം ബാക്ടീരിയകൾക്ക് ഇരയാകാതിരിക്കാൻ കടൽവിഭവങ്ങൾ സൂക്ഷ്മമായി പാകം ചെയ്ത് കഴിക്കണമെന്ന് വിദഗ്ധർ പറയുന്നു.

Read Also: അപൂർവ്വം; 26 വിരലുകളുമായി കുഞ്ഞ് ജനിച്ചു; ദേവിയുടെ അവതാരമെന്ന് കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button