Latest NewsNewsTechnology

കാത്തിരിപ്പ് അവസാനിച്ചു! ഹോണർ 90 5ജി ഇന്ത്യൻ വിപണിയിലെത്തി

ഹോണർ 90 5ജി രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പ്രമുഖ ചൈനീസ് ബ്രാൻഡായ ഹോണറിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്തി. ഹോണർ 90 ആണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ലോഞ്ചിനോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ ഹോണർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ വാങ്ങുകയാണെങ്കിൽ ഏകദേശം 10000 രൂപയുടെ കിഴിവ് നേടാൻ സാധിക്കുന്നതാണ്. ഹോണർ 90-യുടെ വില വിവരങ്ങൾ അറിയാം.

ഹോണർ 90 5ജി രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിന്റെ യഥാർത്ഥ വില 37,999 രൂപയും, 12 ജിബി റാം പ്ലസ് 512 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 39,999 രൂപയുമാണ്. എന്നാൽ, ഓഫർ വിലയുടെ ഭാഗമായി 10,000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാണ്. ഇതോടെ, 8 ജിബി വേരിയന്റ് 27,999 രൂപയ്ക്കും, 12 ജിബി വേരിയന്റ് 29,999 രൂപയ്ക്കും വാങ്ങാനാകും. ആമസോൺ മുഖാന്തരമാണ് ഈ ഹാൻഡ്സെറ്റ് വാങ്ങാൻ സാധിക്കുക. ഐസിഐസിഐ, എസ്ബിഐ എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ പ്രത്യേക ഇളവുകൾ ലഭിക്കുന്നതാണ്.

Also Read: കഞ്ചാവ് വേട്ട: യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button