Latest NewsKeralaNews

കെ-ഫൈ പദ്ധതി: രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ

തിരുവനന്തപുരം: രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്‌സ്‌പോട്ടുകൾ ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി.

Read Also: പട്ടാപ്പകല്‍ അക്ഷയ കേന്ദ്രത്തില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ഭര്‍ത്താവ് ജയിലിൽ നിന്നിറങ്ങിയത് ദിവസങ്ങൾക്ക് മുൻപ്

നിരവധി ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണ കേന്ദ്രങ്ങൾ, പഞ്ചായത്ത് കേന്ദ്രങ്ങൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, ലൈബ്രറികൾ, പ്രധാന സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകളെന്നും അദ്ദേഹം അറിയിച്ചു.

സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സർക്കാർ സേവനങ്ങൾ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏല്ലാവർക്കും പബ്ലിക്ക് വൈഫൈ സൗകര്യമുറപ്പാക്കുന്ന കെ ഫൈ ഉൾപ്പെടെ ഈ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളിലൂടെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: പെരുമ്പാടി ചുരത്തിൽ അമേരിക്കൻ സൂട്ട്കേസിൽ നാല് കഷണങ്ങളാക്കി പെൺകുട്ടിയുടെ മൃതദേഹം, രണ്ടാഴ്ചത്തെ പഴക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button