KeralaLatest NewsNews

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: സഹോദരങ്ങള്‍ അറസ്റ്റില്‍

കട്ടപ്പന: വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാര്‍ അറസ്റ്റില്‍. ഇടിഞ്ഞമലയില്‍ കറുകച്ചേരില്‍ ജെറിന്‍, സഹോദരന്‍ ജെബിന്‍ എന്നിവരെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.

Read Also: ലൈംഗിക സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ബീറ്റ് റൂട്ട് !!

ജെറിന് യുവതിയോട് ഉണ്ടായ വ്യക്തിവിരോധം മൂലം പകവീട്ടാന്‍ ഇടിഞ്ഞമല, ശാന്തിഗ്രാം, ഇരട്ടയാര്‍ എന്നീ പ്രദേശങ്ങളിലെ 150ഓളം ആളുകളെ ചേര്‍ത്ത് വാട്സ്ആപ്പ് ഗ്രൂപ് രൂപീകരിച്ച് യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സന്ദേശത്തോടെ അയക്കുകയായിരുന്നു. ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ശേഷം യുവാക്കള്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.

ജെറിന്റെ തൊഴിലാളിയായിരുന്ന അസം സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ സിം ഉപേയാഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ജെറിന്‍ ഈ അസം സ്വദേശിയെ പിന്നീട് നാട്ടിലേക്ക് തിരിച്ചയച്ചു. സഹോദരന്‍ ജെബിനാണ് സിം കാര്‍ഡ് അസം സ്വദേശിയില്‍ നിന്ന് തിരികെ വാങ്ങിയത്.

ജില്ല പൊലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് അസം, നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എത്തി കേസിലെ പ്രധാന സാക്ഷി അസം സ്വദേശിയെ കണ്ടെത്തി നെടുങ്കണ്ടം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. അറസ്റ്റ് ഭയന്ന് ഒന്നും രണ്ടും പ്രതികളായ ജെറിനും സഹോദരന്‍ ജെബിനും ഒളിവില്‍ പോയശേഷം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button