IdukkiKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: മധ്യവയസ്കൻ അറസ്റ്റിൽ

മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പോലീസിന്റെ പിടിയിലായി. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിഴശ്ശേരിൽ വീട്ടിൽ മോഹനനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതറിഞ്ഞ മോഹനൻ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനോടുവിൽ ഇയാളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button