Latest NewsComputerNewsTechnology

പ്രീമിയം റേഞ്ചിലൊരു കിടിലൻ ലാപ്ടോപ്പ്! എച്ച്പി OMEN 16 വിപണിയിലെത്തി, അറിയാം പ്രധാന സവിശേഷതകൾ

16.1 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

വിവിധ ആവശ്യങ്ങൾക്കായി പ്രീമിയം റേഞ്ചിലുള്ള ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. പ്രധാനമായും ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് മിക്ക ആളുകളും പ്രീമിയം റേഞ്ച് ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കാറുള്ളത്. അതിനാൽ, പ്രീമിയം റേഞ്ച് ലാപ്ടോപ്പ് വിപണിയിൽ മത്സരം മുറുകിയിട്ടുണ്ട്. ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് എച്ച്പി. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ എച്ച്പി പുറത്തിറക്കാറുണ്ട്. കഴിഞ്ഞ ദിവസം എച്ച്പി വിപണിയിൽ എത്തിച്ച ലാപ്ടോപ്പാണ് എച്ച്പി OMEN 16. ഇവയെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

16.1 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. AMD Ryzen 7-7840HS പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 1 ടിബിയുമാണ്. 6 cell 83 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.3 കിലോഗ്രാം മാത്രമാണ്. എച്ച്പി OMEN 16-ന്റെ ഇന്ത്യൻ വിപണി വില 1,26,490 രൂപയാണ്.

Also Read: കുറച്ചത് 45 കിലോ, ദുരൂഹതയായി ബ്രസീലിയൻ ഹെൽത്ത് ഇൻഫ്ലുവൻസറുടെ മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button