Latest NewsNewsTechnology

ഐഫോൺ ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമം! കിടിലൻ ഫീച്ചറുകളോടെ ഐഒഎസ് 17 ഒഎസ് എത്തി

ഫോൺ, ഫേസ് ടൈം, മെസേജ് ആപ്പ് തുടങ്ങിയവയിലാണ് സുപ്രധാനമായ ചില അപ്ഡേറ്റുകൾ ഒരുക്കിയിട്ടുള്ളത്.

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 17 സ്റ്റേബിൾ വേർഷൻ ഔദ്യോഗികമായി അവതരിപ്പിച്ച് ആപ്പിൾ. ഒരു കൂട്ടം ഫീച്ചറുകളുമായി എത്തിയ ഐഒഎസ് 17 ലഭിക്കണമെങ്കിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഐഒഎസ് 16-ന്റെ അടിസ്ഥാന രൂപത്തിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് ഐഒഎസ് 17 എത്തിയെങ്കിലും, ഉപകാരപ്രദമായ ചില പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഡെവലപ്പർമാർക്കാണ് ഐഒഎസ് 17 ലഭ്യമാക്കിയിട്ടുള്ളത്.

ഫോൺ, ഫേസ് ടൈം, മെസേജ് ആപ്പ് തുടങ്ങിയവയിലാണ് സുപ്രധാനമായ ചില അപ്ഡേറ്റുകൾ ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ആപ്പിൾ ഫോട്ടോകളും ഇമോജികളും ഉപയോഗിച്ച് ഇഷ്ടാനുസരണം കോൺടാക്ട് പോസ്റ്ററുകൾ നിർമ്മിക്കാനുള്ള ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കോൾ കിറ്റ് എന്ന പുതിയ സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുക. കൂടാതെ, ലൈവ് വോയിസ് മെയിൽ എന്ന ഫീച്ചറിനും രൂപം നൽകിയിട്ടുണ്ട്. ഒരാളെ അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ അയാൾ എന്തെങ്കിലും കാരണത്താൽ കോൾ അറ്റൻഡ് ചെയ്തില്ലെങ്കിൽ, ഉടൻ തന്നെ വോയിസ് മെയിൽ അയക്കാൻ സാധിക്കും. സ്ക്രീനിൽ ലൈവ് ടെക്സ്റ്റായി ട്രാൻസ്ക്രിപ്റ്റ് ചെയ്ത രൂപത്തിലാണ് ഇത് ദൃശ്യമാകുക.

ഐഒഎസ് 17 ഒഎസ് ലഭിക്കുന്ന ഐഫോണുകൾ

ഐഫോൺ 15
ഐഫോൺ 15 പ്ലസ്
ഐഫോൺ 15 പ്രോ
ഐഫോൺ 15 പ്രോ മാക്സ്
ഐഫോൺ 14
ഐഫോൺ 14 പ്ലസ്
ഐഫോൺ 14 പ്രോ
ഐഫോൺ 14 പ്രോ മാക്സ്
ഐഫോൺ 13
ഐഫോൺ 13 മിനി
ഐഫോൺ 13 പ്രോ
ഐഫോൺ 13 പ്രോ മാക്സ്
ഐഫോൺ 12
ഐഫോൺ 12 മിനി
ഐഫോൺ 12 പ്രോ
ഐഫോൺ 12 പ്രോ മാക്സ്
ഐഫോൺ 11
ഐഫോൺ 11 പ്രോ
ഐഫോൺ 11 പ്രോ മാക്സ്
ഐഫോൺ എക്സ്
ഐഫോൺ എക്സ് മാക്സ്
ഐഫോൺ എക്സ്ആർ
ഐഫോൺ എസ്ഇ

Also Read: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും: സമയക്രമം ആയി

shortlink

Related Articles

Post Your Comments

Related Articles


Back to top button