Latest NewsIndiaNews

തീവ്രവാദികൾക്കും കുറ്റവാളികൾക്കും വേദി നൽകരുത്: വാർത്താ ചാനലുകൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ഡൽഹി: തീവ്രവാദികൾക്കും കുറ്റവാളികൾക്കും വേദി നൽകരുതെന്ന് വാർത്താ ചാനലുകൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഗുരുതരമായ കുറ്റകൃത്യങ്ങൾ, തീവ്രവാദം, സർക്കാർ നിരോധിച്ച സംഘടനകൾ എന്നിവയിൽ ഉൾപ്പെടുന്ന ആളുകൾക്ക് വേദി നൽകരുതെന്ന് കേന്ദ്രസർക്കാർ ടെലിവിഷൻ ചാനലുകൾക്ക് നിർദ്ദേശം നൽകി. സർക്കാർ മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും ടിവി ചാനലുകളും കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകളും നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്

ഇന്ത്യയിലെ നിയമം മൂലം നിരോധിച്ചിട്ടുള്ള ഒരു സംഘടനയിൽ പെട്ട, തീവ്രവാദം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ പങ്കാളിത്തമുള്ളയാളെ വിദേശരാജ്യത്ത് ഒരു ടെലിവിഷൻ ചാനലിൽ ചർച്ചയ്ക്ക് ക്ഷണിച്ചതായി കേന്ദ്ര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചർച്ചയ്ക്ക് ക്ഷണിക്കപ്പെട്ട വ്യക്തി രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിനും ഹാനികരവും, രാജ്യത്തെ പൊതുക്രമം തകർക്കാൻ സാധ്യതയുള്ളതുമായ നിരവധി പരാമർശങ്ങളാണ് നടത്തിയിട്ടുള്ളത്,’ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button