KeralaLatest NewsNews

പോലീസിന് പെറ്റിയടിച്ച് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: പോലീസിന് പെറ്റിയടിച്ച് മോട്ടോര്‍ വാഹന വകുപ്പ്. സീറ്റ് ബെല്‍റ്റ് ഇടാത്തതിനാണ് പോലീസിന് പിഴ ചുമത്തിയത്. തിരുവനന്തപുരത്ത് കാട്ടാക്കട, മലയിന്‍കീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.

Read Also: തിരുവനന്തപുരത്ത് വൻ ലഹരിവേട്ട: 60 കിലോ കഞ്ചാവ് പിടിച്ചെടുത്തു

മലയിന്‍കീഴില്‍ 1500 രൂപയും കാട്ടാക്കടയില്‍ 1000 രൂപയും പിഴ ചുമത്തി. എഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് പിഴയിട്ടത്. കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂണ്‍ 16നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിഴയിട്ടത്.

മലയിന്‍കീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂണ്‍ 27നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് പിഴയിട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button