KeralaLatest NewsNews

ലോൺ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികൾ അറിയിക്കണോ: ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: ലോൺ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികൾ പോലീസിനെ അറിയിക്കാനായി പ്രത്യേക വാട്ട്‌സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. നമ്പർ 9497980900.

Read Also: സ്‌കൂളുകളില്‍ വികസനത്തിനായി കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ പിണറായി ചെലവഴിച്ചത് 3,800 കോടി രൂപ: മന്ത്രി വി ശിവന്‍കുട്ടി

അംഗീകൃതം അല്ലാത്ത ലോൺ ആപ്പുകൾക്കെതിരെയുള്ള പോലീസിന്റെ പ്രചാരണ പരിപാടികൾക്കും തുടക്കമായി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ വാട്ട്‌സാപ്പ് നമ്പർ ക്രമീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനത്തിൽ വീഡിയോ, ഫോട്ടോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി പരാതി നൽകാം. നേരിട്ട് വിളിച്ച് സംസാരിക്കാൻ കഴിയില്ല. ആവശ്യമുള്ള പക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതാണ്.

ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതാണ്. ഇതോടൊപ്പംതന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ നേരിട്ടു വിളിച്ചും പരാതികൾ അറിയിക്കാവുന്നതാണ്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് വ്യാപകമായ പ്രചാരണം നടത്താൻ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: തൊഴിലാളികളുടെ പ്രശ്നം പഠിക്കാൻ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമന്ന് രാഹുൽ ഗാന്ധി: വൈറലായി ചിത്രങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button