Latest NewsKeralaNews

കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നു: ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കി മധുവിന്റെ മാതാവ്

അട്ടപ്പാടി: അട്ടപ്പാടി മധു കേസില്‍ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കി മധുവിന്റെ മാതാവ്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹര്‍ജി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം.

കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഡോ. കെപി സതീശനെ സര്‍ക്കാര്‍ നിയമിച്ചതിനെതിരെയാണ് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കിയത്. കെപി സതീശനെ പ്രോസിക്യൂട്ടറായി നിയമിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

തങ്ങളോട് കൂടി ആലോചിക്കാതെ നടത്തിയ നിയമനം തടയണമെന്നാവശ്യപ്പെട്ടാണ് സങ്കട ഹര്‍ജി. പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ആണ് തീരുമാനമെടുത്തതെന്ന് സമരസമിതിയും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button