Latest NewsNewsBusiness

പൈലറ്റുമാരുടെ അപ്രതീക്ഷിത രാജി: നിയമനടപടികൾ സ്വീകരിച്ച് ആകാശ എയർ

കഴിഞ്ഞ 3 മാസത്തിനിടെ 43 പൈലറ്റുമാരാണ് ആകാശ എയറിൽ നിന്ന് രാജിവെച്ചത്

പൈലറ്റുമാർ ഒന്നടങ്കം അപ്രതീക്ഷിതമായി രാജിവെച്ചതോടെ നിയമനടപടികൾ സ്വീകരിച്ച് പ്രമുഖ വിമാന കമ്പനിയായ ആകാശ എയർ. പൈലറ്റുമാരുടെ കൂട്ടരാജി കമ്പനിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് നിയമനടപടിക്ക് തുടക്കമിട്ടത്. പൈലറ്റുമാരുടെ രാജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ആകാശ എയർ വ്യക്തമാക്കി. അതേസമയം, പൈലറ്റുമാർക്ക് എതിരായ നിയമനടപടി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെതിരെയോ, സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് എതിരെയോ അല്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ 3 മാസത്തിനിടെ 43 പൈലറ്റുമാരാണ് ആകാശ എയറിൽ നിന്ന് രാജിവെച്ചത്. ഇതോടെ, കമ്പനിയുടെ പ്രവർത്തനങ്ങൾ താളം തെറ്റുകയും, 630-ലധികം സർവീസുകൾ റദ്ദ് ചെയ്യുകയുമായിരുന്നു. പൈലറ്റുമാരിൽ ഭൂരിഭാഗവും എയർ ഇന്ത്യയിലെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്നാണ് സൂചന. നോട്ടീസ് പിരീഡിന് കാത്തുനിൽക്കാതെയാണ് പൈലറ്റുമാർ രാജിവെച്ചത്. തൊഴിൽ കരാർ പ്രകാരം, പൈലറ്റുമാർ പാലിക്കേണ്ട നോട്ടീസ് പിരീഡിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് ആകാശ എയർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവിലെ ചട്ടങ്ങൾ അനുസരിച്ച്, ഫസ്റ്റ് ഓഫീസർക്ക് 6 മാസവും, ക്യാപ്റ്റന് ഒരു വർഷവുമാണ് നോട്ടീസ് പിരീഡ്. കൂട്ടരാജി അപ്രതീക്ഷിത തിരിച്ചടി നൽകിയതിനാൽ, 2.3 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് മഴ തുടരും; മലയോര മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button