KeralaLatest News

ഗവ.ഐടിഐയിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ മോഷ്ടിച്ചു, രണ്ട് വിദ്യാർത്ഥികളും ആക്രിക്കട ഉടമയും അറസ്റ്റിൽ

ഇടുക്കി: കട്ടപ്പനയിലെ ഗവ.ഐടിഐയിൽ നിന്ന് 7 ലക്ഷത്തോളം രൂപ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ കടത്തിക്കൊണ്ടുപോയി വിറ്റ സംഭവത്തിൽ രണ്ട് വിദ്യാർത്ഥികളും ആക്രിക്കട ഉടമയും അറസ്റ്റിൽ. എഴുകുംവയൽ സ്വദേശി അലൻ(19), കൊച്ചു കാമാക്ഷി സ്വദേശി ആദിത്യൻ(22) ആക്രിക്കട ഉടമയായ രാജേന്ദ്രൻ(59) എന്നിവരാണ് അറസ്റ്റിലായത്.

ഓണാവധിക്ക് ഐടിഐ അടച്ച സമയത്താണ് മോഷണം നടന്നത്. ടർണർ ട്രേഡിൽ ഉപയോഗിക്കുന്ന 3 എച്ച്പിയുടെ ത്രീ ഫേസ് മോട്ടറുകൾ, ലെയ്ത്ത് മെഷീന്റെ ചക്കുകൾ, 77 കിലോ തൂക്കമുള്ള ഇരുമ്പ് ദണ്ഡുകൾ എന്നിവയാണ് അലനും ആദിത്യനും ചേർന്ന് കടത്തിയത്.

മോഷ്ടിച്ച ശേഷം സാധനങ്ങൾ ഇരട്ടയാറിലെ ആക്രിക്കടയിൽ എത്തിച്ച് തൂക്കി വിൽക്കുകയായിരുന്നു. സാധനങ്ങൾ കളവ് പോയതറിഞ്ഞ ഐടിഐ അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും അറസ്റ്റ് ചെയ്യുന്നത്.

shortlink

Post Your Comments


Back to top button