Latest NewsNewsBusiness

കൂൺ കൃഷിയുടെ സമഗ്ര വികസനത്തിന് കേന്ദ്രസർക്കാറിന്റെ കൈത്താങ്ങ്: 30.25 കോടി രൂപ രൂപ അനുവദിച്ചു

68.1 കോടി രൂപ ചെലവിലാണ് കൂൺ ഗ്രാമങ്ങൾ ഒരുക്കുക

സംസ്ഥാനത്ത് കൂൺ കൃഷിയുടെ സമഗ്ര വികസനത്തിന് കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ. കൂൺ വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നതിനായി കൃഷി വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 100 കൂൺ ഗ്രാമങ്ങൾ ഒരുക്കുന്നതാണ്. ഒരു ജില്ലയിൽ പരമാവധി 8 കൂൺ ഗ്രാമങ്ങൾ സജ്ജീകരിക്കും. ചെറിയ യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന കൂണുകൾക്ക് വേണ്ടത്ര മാർക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ്, വ്യാവസായികാടിസ്ഥാനത്തിൽ കൂൺ കൃഷി പ്രോത്സാഹിപ്പിക്കുന്നത്.

68.1 കോടി രൂപ ചെലവിലാണ് കൂൺ ഗ്രാമങ്ങൾ ഒരുക്കുക. ഇതിൽ 30.25 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക നൽകുക. ഒരു കൂൺ ഗ്രാമത്തിൽ നിന്ന് പ്രതിവർഷം 4.40 ടൺ ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കിലോയ്ക്ക് ഏകദേശം 450 രൂപ വരെ ലഭിക്കുന്ന തരത്തിൽ കൂൺ വിപണിയിലേക്ക് എത്തിക്കുന്നതാണ്. ഉൽപ്പാദനോപാധികൾ കൂൺ വില്ലേജിൽ തന്നെ ലഭ്യമാക്കി, ഉൽപ്പാദിപ്പിക്കുന്ന കൂൺ വിപണനം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവ ഉടൻ തന്നെ നടപ്പാക്കാനാണ് കൃഷി വകുപ്പിന്റെ ലക്ഷ്യം.

Also Read: എറണാകുളം-നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ തീ പിടിച്ചു: യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button