Latest NewsKeralaNews

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ് സിപിഎം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: സ്വന്തം പിതാവിന്റെ ലൈംഗികാതിക്രമം സഹിക്കാന്‍ കഴിയാതെ ഒടുവില്‍ പിതാവിനെ വെടിവച്ച് കൊന്ന് 14കാരി

കരുവന്നൂരിനെ കൂടാതെ തൃശൂർ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളിൽ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകൾ കൂടി നടന്നിട്ടുണ്ട്. സിപിഎം ഉന്നത നേതൃത്വത്തിൻറെ അറിവോടെയാണ് ഈ പെരുംകൊള്ള നടന്നത്. വൻമരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സിപിഎമ്മിന്. കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ് സിപിഎമ്മെന്ന് അദ്ദേഹം വിമർശിച്ചു.

ബാങ്ക് കൊള്ള സംബന്ധിച്ച് 2011-ൽ തന്നെ പാർട്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. കൊള്ളമുതലിന്റെ പങ്ക് പറ്റിയ സിപിഎം അന്ന് മുതൽ ഇന്ന് വരെ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിച്ചു. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി. പ്രധാനപ്പെട്ട നേതാക്കളെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

Read Also: ‘സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഒരു കറുത്ത പാടുമില്ല’, കരുവന്നൂരിലെ പ്രശ്‌നം പരിഹരിച്ചു: ഷംസീറിനെ തള്ളി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button