ErnakulamKeralaNattuvarthaLatest NewsNews

എലിസബത്തിന്റെ നടപടി പ്രാര്‍ത്ഥനയെയും വിശ്വാസത്തെയും രാഷ്ട്രീയവല്‍ക്കരിക്കുന്നത്’: ഫാ. പോള്‍ തേലക്കാട്ട്

കൊച്ചി: കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കൈസ്തവ ചിന്തകന്‍ ഫാ. പോള്‍ തേലക്കാട്ട്. ഭക്തരുടെ ചേതോവികരങ്ങളെ വിറ്റു കാശാക്കുകയാണ് കൃപാസനം ധ്യാന കേന്ദ്രം ചെയ്യുന്നതെന്ന് സീറോ മലബാര്‍ സഭ മുന്‍ വക്താവ് കൂടിയായ ഫാ. പോള്‍ തേലക്കാട്ട് വ്യക്തമാക്കി. മംഗളം പത്രത്തിലെഴുതിയ ‘ഒരമ്മയുടെ കുടുംബ വ്യവസ്ഥയും മതവ്യാപാരികളും’ എന്ന ലേഖനത്തിലാണ് കൃപാസനത്തെയും എകെ ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ സാക്ഷ്യം പറച്ചിലിനെയും ഫാ. പോള്‍ തേലക്കാട്ട് രൂക്ഷമായി വിമര്‍ശിച്ചത്.

കന്യാകാമാതാവിന്റെ അനുഗ്രഹം കൊണ്ടാണ് മകന്‍ അനില്‍ ആന്റെണി ബിജെപിയില്‍ ചേര്‍ന്നതെന്ന് എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തൽ മതത്തിന്റെ നിറം നല്‍കുന്നത് ശുദ്ധ തട്ടിപ്പാണെന്നും പ്രാര്‍ത്ഥനയെയും വിശ്വാസത്തെയും രാഷ്ട്രീയ വല്‍ക്കരിക്കുന്ന നടപടിയാണ് എലബിസബത്തിന്റേതെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലെ ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിക്കൂ, എന്നാൽ അംഗീകരിക്കാം: വി മുരളീധരനെ വെല്ലുവിളിച്ച് കെ മുരളീധരൻ

ദൈവത്തെ ഉപയോഗിച്ച് അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനാണ് കൃപാസനവും എകെ ആന്റണിയുടെ ഭാര്യയും ശ്രമിക്കുന്നത്. ഒരമ്മയുടെ കുടുംബത്ത പ്രശ്‌നത്തെ വ്യാഖ്യാനിച്ച് പണം തട്ടാനുള്ള മാര്‍ഗമായി ഇതിനെ ഉപയോഗിക്കുകയാണ്. പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മതപ്രീണനം നടത്തുന്ന സ്ഥാപനങ്ങള്‍ വേറെയുണ്ട്. വ്യക്തികളുടെ വിശ്വാസജീവിതത്തിന്റെ അനുഭവങ്ങള്‍ക്ക് രാഷ്ട്രീയനിറം കൊടുക്കുന്നത് കച്ചവട താല്പര്യത്തിനു വേണ്ടിയാണ്,’ ഫാ. പോള്‍ തേലക്കാട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button