Latest NewsNewsInternational

കാനഡയിൽ ഭീകരർ സുരക്ഷിത താവളം കണ്ടെത്തി: ട്രൂഡോയെ രൂക്ഷമായി വിമർശിച്ച് ശ്രീലങ്കൻ മന്ത്രി

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സബ്‌രി. കാനഡയിൽ ഭീകരർ സുരക്ഷിത താവളം കണ്ടെത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അലി. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചില ഭീകരർ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തി. കനേഡിയൻ പ്രധാനമന്ത്രിക്ക് തെളിവുകളൊന്നുമില്ലാതെ ചില അതിരുകടന്ന ആരോപണങ്ങൾ ഉന്നയിക്കുന്ന ശീലമുണ്ട്. ശ്രീലങ്കയ്‌ക്ക് അവർ ചെയ്‌ത അതേ കാര്യം തന്നെയാണ് ഇപ്പോഴും അവർ ആവർത്തിക്കുന്നത്. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്ന പെരുംനുണ പറഞ്ഞ് പരത്തിയത് അവരാണ്. നമ്മുടെ രാജ്യത്ത് വംശഹത്യ നടന്നിട്ടില്ലെന്ന് എല്ലാവർക്കും അറിയാം’, അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്നലെ അദ്ദേഹം പോയി രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുമായി ബന്ധപ്പെട്ടിരുന്ന ഒരാൾക്ക് ഉജ്ജ്വലമായ സ്വീകരണം നൽകിയതായി ഞാൻ കണ്ടു. അതിനാൽ ഇത് സംശയാസ്പദമാണ്. ഞങ്ങൾ ഇത് മുമ്പ് കൈകാര്യം ചെയ്തിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു. ട്രൂഡോ ഒരു നാസി ഡിവിഷനിലെ വിമുക്തഭടനെ കഴിഞ്ഞ ദിവസം നേരിട്ട് കണ്ട് ആദരിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലായിരുന്നു അലിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button