Latest NewsInternational

‘ട്രക്കർമാരുടെ സമരം നിയന്ത്രണാതീതം’: തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കാനഡ

ഒട്ടാവ: കാനഡയിൽ ട്രക്കർമാരുടെ സമരം നിയന്ത്രണാതീതമായതിനെ തുടർന്ന് തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മേയർ. സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിക്കുന്നവർ സിറ്റി സെന്റർ ഉപരോധിച്ചതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് മേയർ ജിം വാട്സൻ അറിയിച്ചു.

രാജ്യത്ത്‌ വാക്സിനേഷൻ സംബന്ധിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുറപ്പെടുവിച്ച ഉത്തരവാണ് സമരത്തിന് കാരണം. അതിർത്തി കടന്ന് സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കി കൊണ്ടാണ് ട്രൂഡോ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഈ നിബന്ധനയെ എതിർത്തു കൊണ്ട് ജനുവരി 29 മുതൽ കാനഡയിൽ പ്രതിഷേധങ്ങൾ ആരംഭിച്ചു. ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ട് ഒട്ടാവയിലെ തെരുവുകളിലും പാർലമെന്റിന് മുന്നിലും വരെ പ്രതിഷേധങ്ങൾ നടന്നിരുന്നു.

‘ഫ്രീഡം കോൺവോയ്’ എന്ന പേരിൽ നിരനിരയായി ട്രക്കുകളിലാണ് വാക്സിനേഷൻ വിരുദ്ധ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാർ ക്രമാതീതമായി ഒത്തുകൂടിയതോടെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും കുടുംബത്തെയും ഒട്ടാവയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് അധികൃതർ മാറ്റുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button