KeralaLatest NewsNews

പാലക്കാട് കരിങ്കരപ്പുള്ളിയിൽ പാടത്ത് കുഴിച്ചിട്ട മൃതദേഹം ഇന്ന് പുറത്തെടുക്കും

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ പാടത്ത് കുഴിച്ചിട്ട രണ്ട് മൃതദേഹങ്ങളും ഇന്ന് പുറത്തെടുക്കും. ഇൻക്വസ്റ്റ് നടപടികൾ രാവിലെ തുടങ്ങും. കുരുടിക്കാട് കൊട്ടേക്കാട് ഭാഗത്തുനിന്ന് കഴിഞ്ഞദിവസം കാണാതായ സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നീ യുവാക്കളുടെ മൃതദേഹമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷോക്കേറ്റുള്ള മരണമാണെന്നാണ് സൂചന. സ്ഥലമുടമ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തിരഞ്ഞിരുന്നു. ഇതിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റുള്ളവർക്കായ് നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button