KeralaLatest News

പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ക​ഥാ​പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യും മാ​പ്പി​ള​പ്പാ​ട്ടി​ലൂ​ടെ​യും പാട്ടിന്റെ ത​ന​തു​ശൈ​ലി നി​ല​നി​ര്‍ത്തി​യ ഗായിക ആയിരുന്നു റംല ബീഗം. എൺപത്തിമൂന്ന് വയസായിരുന്നു.

മതവിലക്കുകളെ മറികടന്ന് പരിപാടി അവതരിപ്പിച്ച ആദ്യ വനിതയാണു റംല ബീഗം. ആലപ്പുഴയിലെ സക്കറിയ ബസാറിലുള്ള ഹുസ്സെയിന്‍ യൂസഫ് യമാന – മറിയംബീവി (കോഴിക്കോട് ഫറോക്ക് പേട്ട) ദമ്പതികളുടെ പത്തുമക്കളില്‍ ഇളയ പുത്രിയാണു റംല ബീഗം.

shortlink

Post Your Comments


Back to top button