Latest NewsNewsLife Style

എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താൻ വെണ്ടക്ക 

ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക.  പല തരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിത്. വിറ്റാമിൻ സി, കെ 1 എന്നിവ വെണ്ടയ്ക്കയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ കെ 1 കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ്. ഇത് രക്തം കട്ടപിടിക്കുന്നത് തടയുന്നു.

വെണ്ടയ്ക്കയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. എന്നാൽ, പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടും ഉണ്ട്. ഗർഭപിണ്ഡത്തിലെ ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ തടയുന്നതിന് നിർണായകമായ ഫോളേറ്റിന്റെ നല്ല ഉറവിടമാണ് വെണ്ടയ്ക്ക. അതുകൊണ്ട് വെണ്ടയ്ക്ക കഴിക്കുന്നത് ഗർഭിണികൾക്ക് ഗുണകരമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്കയുടെ സഹായത്താൽ കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ദഹനനാളത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും. ഫോളേറ്റ് അല്ലെങ്കിൽ വിറ്റാമിൻ ബി 9 ഗർഭിണികൾക്ക് ഒരു പ്രധാന പോഷകമാണ്. ഇത് വെണ്ടയ്ക്കയിൽ ഉണ്ട്. ഇത് വളരുന്ന ഭ്രൂണത്തിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും വികാസത്തെ ബാധിക്കുന്ന ഒരു ന്യൂറൽ ട്യൂബ് വൈകല്യത്തിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്‌ വെണ്ടയ്‌ക്ക. വൈറ്റമിൻ എ-യോടൊപ്പം തന്നെ ആൻറിഓക്‌സിഡൻറുകളായ ബീറ്റ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയുമുള്ളതിനാൽ കാഴ്‌ചശക്‌തി കൂട്ടാനും ഉത്തമമാണ്

വെ​ണ്ട​യ്ക്ക പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കാ​ഴ്ച​ശ​ക്തി മെ​ച്ച​മാ​യി നി​ല​നി​ർ​ത്താം. വെ​ണ്ട​യ്ക്ക​ വിറ്റാ​മി​ൻ സി ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ക്ക് കൂട്ടാൻ ഏറ്റവു നല്ലതാണ്. വെ​ണ്ടയ്​ക്ക പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് മ​ല​ബ​ന്ധം, ഗ്യാ​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത​കൊ​ഴു​പ്പ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും വെണ്ടയ്ക്കയിലെ നാ​രു​ക​ൾ സ​ഹാ​യ​കമാകും.

ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പൊട്ടാ​സ്യം സ​ഹാ​യ​കമാകും. സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും വെ​ണ്ട​യ്ക്ക ഗു​ണ​ക​രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button