Latest NewsNewsBusiness

ഉയർന്ന സ്വർണവിലയിലും സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് വൻ ഡിമാൻഡ്, രണ്ടാം ഘട്ട വിൽപ്പന റെക്കോർഡ് ഉയരത്തിൽ

2015 മുതലാണ് രാജ്യത്ത് സോവറിൻ ഗോൾഡ് ബോണ്ടുകളുടെ വിൽപ്പന ആരംഭിച്ചത്

രാജ്യത്ത് വീണ്ടും റെക്കോർഡ് നേട്ടത്തിലേറി സോവറിൻ ഗോൾഡ് ബോണ്ട് വിൽപ്പന. ഇത്തവണ നടന്ന രണ്ടാം ഘട്ട വിൽപ്പനയിൽ വൻ ഡിമാൻഡാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് ഉണ്ടായിട്ടുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, രണ്ടാം ഘട്ട സോവറിൻ ഗോൾഡ് ബോണ്ട് വഴി 11.67 ടൺ സ്വർണം സമാഹരിക്കുകയും, 6,914 കോടി രൂപ മൂല്യം വരുന്ന ഗോൾഡുകൾ വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്. റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 11ന് ആരംഭിച്ച സോവറിൻ ഗോൾഡ് ബോണ്ട് വിൽപ്പന സെപ്റ്റംബർ 15നാണ് സമാപിച്ചത്.

സോവറിൻ ഗോൾഡ് ബോണ്ടുകൾ അവതരിപ്പിച്ചതിനു ശേഷം ഇതാദ്യമായാണ് 10 ശതമാനത്തിലധികം ഡിമാൻഡ് ഉയർന്നിട്ടുള്ളത്. ഇതോടെ, സ്വർണത്തിന്റെ അളവ് 120.6 ടൺ ആയും, മൊത്തം ബോണ്ടുകളുടെ മൂല്യം 56,342 കോടി രൂപയായും ഉയർന്നിട്ടുണ്ട്. റിസർവ് ബാങ്ക് ഇത്തവണ പുറത്തിറക്കിയ ഗോൾഡ് ബോണ്ടിന്റെ മൂല്യം ഒരു ഗ്രാമിന് 5,923 രൂപയായിരുന്നു. അതേസമയം, ഓൺലൈൻ മുഖാന്തരം നിക്ഷേപം നടത്തുന്നവർക്ക് ഗ്രാമിന് 50 രൂപയുടെ കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഭ്യന്തര സ്വർണവില ഉയർന്ന സാഹചര്യത്തിൽ പോലും ഗോൾഡ് ബോണ്ടുകൾക്ക് വൻ ഡിമാൻഡാണ് ഉണ്ടായിട്ടുള്ളത്.

Also Read: മഞ്ഞളും സിന്ദൂരവും ഒരിക്കലും ശിവലിംഗത്തില്‍ അര്‍പ്പിയ്ക്കരുത്, കാരണം

2015 മുതലാണ് രാജ്യത്ത് സോവറിൻ ഗോൾഡ് ബോണ്ടുകളുടെ വിൽപ്പന ആരംഭിച്ചത്. സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും മികച്ച നിക്ഷേപ മാർഗ്ഗം കൂടിയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. ജ്വല്ലറികളിലോ, മറ്റ് സ്വർണക്കടകളിലോ പോയി സ്വർണം ഭൗതികമായി സ്വന്തമാക്കാതെ, അതിൽ നിക്ഷേപം നടത്താൻ ഇതിലൂടെ സാധിക്കും. കേന്ദ്ര സർക്കാരിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button