Latest NewsNewsBusiness

നിങ്ങളുടെ കൈവശം പുതിയ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉണ്ടോ? ഇക്കാര്യങ്ങൾ നിർബന്ധമായും അറിയൂ

കാർഡ് ഇഷ്യൂ ചെയ്യുന്ന സമയത്ത് കാർഡ് ഇടപാട് നിയന്ത്രണ പരിധി സജ്ജീകരിക്കേണ്ടതുണ്ട്

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനും, മറ്റ് ഓൺലൈൻ ഇടപാടുകൾക്കും ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പുതുതായി ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ലഭിച്ചാൽ അവ എത് തരത്തിൽ ആക്ടിവേറ്റ് ചെയ്യണമെന്ന് അതത് ബാങ്കുകൾ നിർദ്ദേശം നൽകാറുണ്ട്. നെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ ബ്രാഞ്ച് വഴി ഏതെങ്കിലും കൺട്രോൾ സിസ്റ്റത്തിൽ കൺട്രോൾ ഓപ്ഷനുകൾ പ്രവർത്തനക്ഷമമാക്കാതെ, ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ഇടപാടുകൾക്കായി ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ, കാർഡ് ഇഷ്യൂ ചെയ്യുന്ന സമയത്ത് കാർഡ് ഇടപാട് നിയന്ത്രണ പരിധി സജ്ജീകരിക്കേണ്ടതുണ്ട്.

റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ നിർദ്ദേശപ്രകാരം, കാർഡ് ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര പേയ്മെന്റ് മോഡലുകൾ തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സാധിക്കും. കൂടാതെ, കാർഡുകൾ ആഭ്യന്തര അല്ലെങ്കിൽ അന്തർദേശീയ ഇടപാടുകൾക്ക് ഉപയോഗിക്കാൻ അനുവദിക്കണമോ എന്നും തീരുമാനിക്കാൻ കഴിയുന്നതാണ്. എന്നാൽ, ഓൺലൈൻ പർച്ചേസുകൾ, കോൺടാക്ട് ലെസ് പേയ്മെന്റുകൾ, വിവിധ തരത്തിലുള്ള ഇടപാടുകൾക്ക് ചെലവഴിക്കേണ്ട തുകയുടെ പരിധി എന്നിവ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം നിശ്ചയിക്കാൻ സാധിക്കും. കാർഡ് ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണ് ബാങ്കുകൾ ഇത്തരത്തിലുള്ള നിബന്ധനകൾ നിർബന്ധമാക്കുന്നത്.

Also Read:വീ​ട്ട​മ്മ​യെ​യും മ​ക​ളെയും വാ​ട​ക വീ​ട്ടി​ൽനി​ന്നും ഇ​റ​ക്കി​വി​ട്ടു: പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button