ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ട്ട​മ്മ​യെ​യും മ​ക​ളെയും വാ​ട​ക വീ​ട്ടി​ൽനി​ന്നും ഇ​റ​ക്കി​വി​ട്ടു: പരാതി

നേ​മം: വീ​ട്ട​മ്മ​യേ​യും മ​ക​ളേ​യും വാ​ട​ക വീ​ട്ടി​ൽ​ നി​ന്നും ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ വെ​ടി​വ​ച്ചാ​ൻ​കോ​വി​ലി​നു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി​യെയും മ​ക​ളെ​യു​മാ​ണ് വീ​ട്ടി​ൽ ​നി​ന്നും ഇ​റ​ക്കി​വി​ട്ട​ത്.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ന​രു​വാ​മൂ​ട് പൊ​ലീ​സ് വീ​ട്ടു​ട​മ​യു​മാ​യി സം​സാ​രി​ച്ചു. വാ​ട​ക ക​രാ​ർ ഈ ​മാ​സം 30 വ​രെ ഉ​ണ്ടാ​യി​രുന്നി​ട്ടും ഇ​റ​ക്കി വി​ട്ടെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്.

Read Also : ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം,വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് വി​ളി​ച്ചുവ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീഡിപ്പിച്ചു:യുവാവ് അ​റ​സ്റ്റി​ൽ

അ​തേ​സ​മ​യം, അ​വ​ധി ദി​ന​മാ​യ​തി​നാ​ൽ വീ​ട്ടി​ലെ​ത്തി​യ ത​ന്നെ ​ക​ണ്ട് താമസക്കാ​ർ സ്വ​യം​ഇ​റ​ങ്ങി പോ​യ​താ​ണെ​ന്നാണ് വീ​ട്ടു​ട​മ പ​റ​യു​ന്ന​ത്.

പൊ​ലീ​സ് വീ​ട്ട​മ്മ​യേ​യും മ​ക​ളേ​യും സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​യ്ക്ക് മാ​റ്റി. തുടർന്ന്, ഇ​രു​വി​ഭാ​ഗ​ത്തോ​ടും ഇ​ന്ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button