Latest NewsNewsIndia

ചരിത്ര നിമിഷം: വനിതാ സംവരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ വനിത സംവരണ ബിൽ യാഥാർത്ഥ്യമായി. ഇതിന്റെ വിജ്ഞാപനം പിന്നീട് പുറത്തിറങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Read Also: പാകിസ്ഥാനെയും പാക് ഭീകരരെയും ഒരേ സമയം വിറപ്പിച്ച് ഇന്ത്യ നടത്തിയ ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് 5 വര്‍ഷം പിന്നിട്ടു

നേരത്തെ ബില്ലിൽ ഉപരാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു. തുടർന്നാണ് രാഷ്ട്രപതിക്ക് കൈമാറിയത്. കഴിഞ്ഞ ദിവസങ്ങളിൽ ലോക്‌സഭയും രാജ്യസഭയും ബിൽ പാസാക്കിയിരുന്നു. 215 പേരാണ് രാജ്യസഭയിൽ ബില്ലിനെ അനുകൂലിച്ചത്.

ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊർജ്ജമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read Also: ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button