ErnakulamLatest NewsKeralaNattuvarthaNews

കുട്ടിയുടെ പേരിനെച്ചൊല്ലി അമ്മയും അഛനും തമ്മിലുള്ള തർക്കം ഹൈക്കോടതിയിൽ: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

കൊച്ചി: കുട്ടിയുടെ പേരിനെച്ചൊല്ലി അമ്മയും അഛനും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയിൽ. ഒടുവിൽ കോടതി ഇടപെട്ട് കുട്ടിക്ക് പേരിട്ടു പ്രശ്‌നത്തിന് പരിഹാരം കണ്ടു. കുട്ടിയുടെ പേരിനെച്ചൊല്ലി നിയമപോരാട്ടം നീണ്ടാല്‍, അത് കുഞ്ഞിന്റെ ക്ഷേമത്തിന് തടസമാകും എന്ന് മനസിലാക്കിയ ഹൈക്കോടതി ഇടപെട്ട് കുട്ടിക്ക് പേരിട്ട് പ്രശ്‌നം തീര്‍ക്കുകയായിരുന്നു.

കുട്ടി ജനിക്കുന്നതിന് മുമ്പ് തന്നെ ദമ്പതികള്‍ തമ്മില്‍ പൊരുത്തേക്കേടുകള്‍ ഉണ്ടായിരുന്നു. കൂട്ടി ഉണ്ടായതിന് ശേഷം അത് കൂടുതല്‍ രൂക്ഷമായി. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പേരുണ്ടായിരുന്നില്ല. എന്നാല്‍, സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ പേരില്ലാത്ത ജനന സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തെയ്യാറായില്ല.

സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശം: എം എം മണിക്കെതിരെ ഡിജിപിയ്ക്ക് പരാതി

കുട്ടിയുടെ അമ്മ കുട്ടിക്ക് ‘പുണ്യ നായര്‍’ എന്ന പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, പേര് രജിസ്റ്റര്‍ ചെയ്യാന്‍ മാതാപിതാക്കള്‍ രണ്ടുപേരുടെയും സാന്നിധ്യം വേണമെന്ന് രജിസ്ട്രാര്‍ നിര്‍ബന്ധിച്ചു. കുട്ടിക്ക്’ പത്മ നായ’ര്‍ എന്ന പേര് ഇടണമെന്നായിരുന്നു പിതാവിന്റെ ആവശ്യം. പേരിന്റെ കാര്യത്തില്‍ രണ്ടുപേരും തമ്മില്‍ സമവായം ഉണ്ടാകാത്തതിനാല്‍ ‘പുണ്യ നായര്‍’ എന്ന പേരിടണമെന്ന് ആവശ്യപ്പെട്ട് അമ്മ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.

ജനന സര്‍ട്ടിഫിറ്റ് ഇഷ്യു ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്കായി ആലുവ നഗരസഭാ സെക്രട്ടറിക്ക് മുന്നില്‍ ഹാജരാകാന്‍ കുടുംബ കോടതി ഇരുവരോടും നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയത്. കുട്ടിയുടെ പേരിനായി നിയമപ്രകാരം അപേക്ഷിക്കേണ്ടത് രക്ഷിതാവ് ആണെന്നും രക്ഷിതാവ് അമ്മയോ അഛനോ ആകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button