Latest NewsIndiaNews

പൊലീസ് വാഹനത്തിന് മുകളില്‍ കയറി യുവതിയുടെ റീല്‍സ്: പുലിവാല് പിടിച്ച് എസ്‌ഐ

ഔദ്യോഗിക വാഹനം വിട്ടുനല്‍കിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ പോലീസ് വാഹനത്തിനു മുകളിൽ കയറി വീഡിയോ. പുലിവാല് പിടിച്ച് പോലീസ്. പഞ്ചാബ് ജലന്ധര്‍ പൊലീസിന്റെ വാഹനത്തിന്റെ ബോണറ്റിന് മുകളിലിരുന്നാണ് യുവതി റീലെടുത്തത്. സംഭവം വിവാദമായതോടെ ഇൻസ്‌പെക്ടര്‍ അശോക് ശര്‍മയെ സസ്‌പെൻഡ് ചെയ്തു.

read also: അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്: ഫൈനലില്‍ തകർത്തത് പാകിസ്ഥാനെ

ഇൻസ്റ്റഗ്രാം റീല്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി പോലീസിന്റെ ഔദ്യോഗിക വാഹനം വിട്ടുനല്‍കിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്. അശോക് ശര്‍മ്മയുടെ അനുവാദം വാങ്ങിയ ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ യുവതി പൊലീസ് വാഹനത്തിന് മുകളില്‍ കയറിയിരുന്ന് ഇൻസ്റ്റാഗ്രാം റീല്‍ ഷൂട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button