KollamLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പ​ഴ്സ്​ മോ​ഷ്​​ടി​ച്ചു: പ്രതി പിടിയിൽ

പ​ര​വൂ​ർ പു​ക്കു​ളം സൂ​നാ​മി ഫ്ലാ​റ്റ് 2, ഹൗ​സ്​ ന​മ്പ​ർ 9 ൽ ​സു​രേ​ഷ്(42) ആ​ണ് അറസ്റ്റിലായത്

കൊ​ല്ലം: കോ​ട്ട​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പ​ണ​വും മ​റ്റ് രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്സ്​ മോ​ഷ്​​ടി​ച്ച പ്ര​തി പൊലീസ് പി​ടി​യി​ൽ. പ​ര​വൂ​ർ പു​ക്കു​ളം സൂ​നാ​മി ഫ്ലാ​റ്റ് 2, ഹൗ​സ്​ ന​മ്പ​ർ 9 ൽ ​സു​രേ​ഷ്(42) ആ​ണ് അറസ്റ്റിലായത്. കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്.

Read Also : ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും പൊന്നിന്‍ തിളക്കം: മിക്‌സഡ് ഡബിള്‍സ് ടെന്നീസില്‍ ബൊപ്പണ്ണ-ഋതുജ സഖ്യത്തിന് സ്വര്‍ണ്ണം

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് സ്ഥാപനത്തിൽ എ​ത്തി​യ പ്ര​തി ക​ട​ക്കു​ള്ളി​ൽ ക​ട്ടി​ലി​ന്​ പു​റ​ത്ത് വെ​ച്ച 9500 രൂ​പ​യും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ഉ​ൾ​പ്പെ​ടെ മ​റ്റ് രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്സ്​ മോ​ഷ്​​ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ​ഴ്സ്​ മോ​ഷ​ണം പോ​യ​താ​യി മ​ന​സ്സി​ലാ​ക്കി​യ ക​ട​യു​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ വെ​സ്റ്റ് പൊ​ലീ​സ്​ സം​ഘം ഉ​ട​ൻ ​ത​ന്നെ പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും മ​റ്റ് ശാ​സ്​​ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

മോ​ഷ​ണം പ​തി​വാ​ക്കി​യ ഇ​യാ​ൾ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​യി 14 മോ​ഷ​ണ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെന്ന് പൊലീസ് പറഞ്ഞു. കൊ​ല്ലം വെ​സ്റ്റ് എ​സ്.​ഐ അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​ഐ ജ​ല​ജ, സി.​പി.​ഒ​മാ​രാ​യ സി​ജു, ഷൈ​ജു, സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button