Latest NewsKeralaNews

ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു: അയൽവാസി അറസ്റ്റിൽ

കൊച്ചി: ഒരു കുടുംബത്തിലെ നാല് പേരെ അയൽവാസിയായ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. എറണാകുളം കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പിലാണ് സംഭവം.

Read Also: മെഗാ ക്യാംപെയ്ന് തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി: നാല് സംസ്ഥാനങ്ങളിലായി എട്ട് റാലികള്‍

എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്‌നി, മരുമകൻ ബേസിൽ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

അയൽവാസിയായ പാപ്പച്ചന്റെ മകൻ അനൂപിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അയൽവാസികൾ തമ്മിലുളള പ്രശ്‌നമാണ് വീടുകയറി ആക്രണത്തിന് കാരണം.

Read Also: ഇലക്ട്രിക്ക് പോസ്റ്റിൽ പോസ്റ്റര്‍ പതിച്ച യുവാവിനെതിരെ കേസ്: പൊലിസിനെതിരെ വിമർശനവുമായി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button