KeralaLatest NewsNews

മഴക്കാലത്ത് വാഹനയാത്ര ശ്രദ്ധാപൂർവ്വമാകട്ടെ: മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മഴക്കാലത്തുള്ള വാഹന യാത്രയെക്കുറിച്ച് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. ആധുനികകാലത്ത് ഡ്രൈവിംഗിന് വളരെ സഹായകരമായ ഒരു ആപ്ലിക്കേഷൻ ആണ് ഗൂഗിൾ മാപ്പ്. എന്നാൽ ചിലപ്പോഴെങ്കിലും മാപ്പ് നോക്കി പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നത് അപകടം സൃഷ്ടിക്കുന്നതാണ്. പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ അപകട സാധ്യത വർദ്ധിക്കും.

Read Also: കനത്ത മഴ അവഗണിച്ച് സുരേഷ് ഗോപിയുടെ പദയാത്ര: കരുവന്നൂരിൽ നിന്ന് പതിനേഴുകിലോമീറ്റർ താണ്ടി

ട്രാഫിക് കുറവുള്ള റോഡുകളെ മാപ്പിന്റെ അൽഗോരിതം എളുപ്പം എത്തുന്ന(Fastest route) വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമായി കൊള്ളണമെന്നില്ല. തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞ നിരത്തുകളിലും തിരക്ക് കുറവുള്ളതിനാൽ ഗൂഗിളിന്റെ അൽഗോരിതം നമ്മെ അതിലേ നയിച്ചേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി.

ചില വിദേശ രാജ്യങ്ങളിൽ Snowfall സംഭവിച്ചേക്കാവുന്ന ഇടങ്ങളിൽ ജിപിഎസ് ഉപയോഗിക്കുന്നതിൽ നിയന്ത്രണ മുന്നറിയിപ്പ് നൽകുന്നത് അതുകൊണ്ടാണ്. സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മന:പൂർവ്വമൊ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തിൽപ്പെടുത്തുന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. അപകട സാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതമായ വിജനമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ ആദ്യമെ റൂട്ട് ഡൗൺലോഡ് ചെയ്തിടുന്നതും നല്ലതാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

Read Also: തന്നെക്കാൾ മുതിർന്ന സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അകാല വാർദ്ധക്യമോ അതോ ഗുണമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button