KeralaLatest NewsNews

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത! മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയാണ് അനുഭവപ്പെട്ടത്. മധ്യ കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം കര തൊട്ടതോടെയാണ് സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായത്. മലയോര മേഖലകളിലാണ് കൂടുതൽ മഴ അനുഭവപ്പെട്ടത്.

ഇന്ന് യെല്ലോ പ്രഖ്യാപിച്ച ജില്ലകളിലും മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്ത് സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ഇന്നലെ രാത്രിയോടെയാണ് പൻജിമിനും രത്നഗിരിക്കും ഇടയിലായി കരയിലേക്ക് പ്രവേശിച്ചത്. ഇവ കിഴക്ക്-വടക്ക് ദിശയിൽ നീങ്ങുന്നതിനാൽ അടുത്ത 24 മണിക്കൂറിനകം ന്യൂനമർദ്ദത്തിന്റെ ശക്തി കുറയാൻ സാധ്യതയുണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം നിലവിൽ, തെക്ക്- കിഴക്കൻ ജാർഖണ്ഡിനും, പശ്ചിമ ബംഗാളിനും, വടക്കൻ ഒഡീഷയ്ക്കും മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴ തുടർന്നേക്കും.

Also Read: ഇലയട വ്യത്യസ്തമായ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ: രുചിയിൽ കേമമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button