Latest NewsNewsInternationalUK

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി ഖാലിസ്ഥാൻ അനുകൂലികൾ

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം. ഇതേത്തുടർന്ന്, സ്ഥലത്ത് ബ്രിട്ടീഷ് സുരക്ഷാ സേനയെ വിന്യസിക്കുകയും, പ്രതിഷേധക്കാർ ഹൈക്കമ്മീഷനിൽ എത്തുന്നത് തടയാനായി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്‌തു.

യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌കോയിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഖാലിസ്ഥാൻ തീവ്രവാദികൾ തടഞ്ഞതിന് പിന്നാലെയാണ് പ്രതിഷേധം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടീഷ് സർക്കാരിനെ അതൃപ്‌തി അറിയിച്ചിരുന്നു. ദൊരൈസ്വാമിക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിന് പിന്നാലെ നടപടിയെ അപലപിച്ചുകൊണ്ട് ഗുരുദ്വാര പ്രസ്‌താവന പുറത്തിറക്കിയിരുന്നു.

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം, അഞ്ചംഗ സംഘം വീട്ടിലെത്തി ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചു

സിഖ് ആരാധനാലയത്തിന്റെ സമാധാനപരമായ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനുള്ള പെരുമാറ്റമാണിതെന്ന്‌ ഗുരുദ്വാര അധികൃതർ ആരോപിച്ചു. വിദേശ നയതന്ത്രജ്ഞരുടെ സുരക്ഷ അത്യന്തം പ്രാധാന്യമുള്ളതാണെന്നും, യുകെയിലെ ആരാധനാലയങ്ങൾ എല്ലാവർക്കുമായി തുറന്നിരിക്കണമെന്നും സംഭവത്തിൽ പ്രതികരിച്ച യുകെയിലെ ഇൻഡോ-പസഫിക് മന്ത്രി ആൻ മേരി ട്രെവെലിയൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button